Friday, November 16, 2012


42,000 വിദ്യാര്‍ഥികള്‍ക്ക് ആകാശ്

കംപ്യൂട്ടര്‍ലോകത്ത് പുതുവിപ്ളവവുമായി ആകാശ് 2 ടാബ്ലറ്റ് പുറത്തിറങ്ങി. പക്ഷേ, അതെങ്ങനെ കിട്ടും? ആര്‍ക്കൊക്കെ കിട്ടും? ചോദ്യങ്ങള്‍ ഏറെയാണ്. കേരളത്തിലെ 42,000 വിദ്യാര്‍ഥികള്‍ക്ക് ആകാശ് 2 ടാബ്ലറ്റ് അടുത്ത അധ്യയന വര്‍ഷം സൗജന്യമായി പ്രതീക്ഷിക്കാം. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു പുസ്തകത്തിനു പകരം ടാബ്ലറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കു വീണ്ടും ജീവന്‍വയ്ക്കുന്നതോടെയാണിത്. 140 നിയോജകമണ്ഡലങ്ങളിലെ ഒാരോ സ്കൂളില്‍ വീതം പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തതാണ്. ഇതനുസരിച്ചു 42,000 വിദ്യാര്‍ഥികള്‍ക്ക് 10 ഇഞ്ച് വലുപ്പവും 6000 രൂപ വിലയുമുള്ള ടാബ്ലറ്റ് നല്‍കാനായിരുന്നു നേരത്തെ പദ്ധതി തയാറാക്കിയത്. പൈലറ്റ് പ്രോജക്ടിനു മാത്രം 30 കോടിയോളം രൂപ വേണ്ടിവരുമെന്നു കണക്കാക്കിയിരുന്നു.

നവീകരിച്ച ആകാശ് ടാബ്ലറ്റ് കംപ്യൂട്ടര്‍ യാഥാര്‍ഥ്യമായതോടെ ഈ പദ്ധതിയുടെ ചെലവ് വളരെ കുറയും. ആകാശ് നല്‍കുകയാണെങ്കില്‍ 30 കോടിക്കു പകരം കഷ്ടിച്ച് അഞ്ചു കോടിയോളം രൂപയേ ആകൂ. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു 45 കോടി രൂപയ്ക്ക് ആകാശ് ടാബ്ലറ്റ് നല്‍കാനാകും. 240 കോടി രൂപ വേണ്ടിവരുമെന്നു കണക്കാക്കിയിരുന്ന സ്ഥാനത്താണിത്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയആകാശിന്‍റെ ആദ്യ പതിപ്പ്പരിശോധിച്ചു തൃപ്തികരമല്ലാത്തതിനാലാണു മറ്റൊരു ടാബ്ലറ്റ് വാങ്ങുന്നതിനെക്കുറിച്ചു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ചിന്തിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ആകാശ് 2 ഏറെ മെച്ചമാണ്.ഒരു ക്ലാസിലെ പുസ്തകത്തിന്‍റെ വില 1000 രൂപയാകുമെന്നതിനാല്‍ 1130രൂപയ്ക്കു ടാബ്ലറ്റ് വാങ്ങി പുസ്തകം ഒഴിവാക്കാനായാല്‍ വലിയ നേട്ടമായിരിക്കും. എന്നാല്‍ ആകാശിനു തകരാര്‍ സംഭവിച്ചാല്‍സര്‍വീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയുണ്ട്. യഥാസമയം ഇതു നന്നാക്കിയിലെ്ലങ്കില്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കും. ഇക്കാര്യത്തിലുള്ള അസൗകര്യം കൂടിപരിഹരിച്ചാല്‍ ആകാശ് 2 പൂര്‍ണമായും സംസ്ഥാനത്തെ അധ്യയനരീതി മാറ്റിമറിക്കും

No comments:

Post a Comment