Sunday, November 11, 2012

വിന്‍ഡോസ് 8 

വ്യത്യസ്ത ഉപയോക്താക്കളെ ലക്ഷ്യമാക്കി നാലു പതിപ്പുകളുണ്ട് വിന്‍ഡോസ് 8 ന്

1. വിന്‍ഡോസ് 8 - ഇതാണ് വിന്‍ഡോസ് 8 ന്റെ അടിസ്ഥാന പതിപ്പ്. സാധാരണ വീട്ടുപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ്. വിന്‍ഡോസ് 7 ഹോം ബേസിക് പതിപ്പിനെ പോലെ.

2. വിന്‍ഡോസ് 8 പ്രൊ - കൂടുതല്‍ ഫീച്ചറുകളുമായി പരിചയസമ്പന്നരായ ഉപയോക്താക്കളെ ലക്ഷ്യമാക്കുന്നു ഇത്. വിന്‍ഡോസ് 7 പ്രൊഫഷണല്‍/അള്‍ട്ടിമേറ്റ് പതിപ്പുകളുടെ പകരക്കാരന്‍.

3. വിന്‍ഡോസ് 8 എന്റര്‍പ്രൈസ് - ഇത് വിന്‍ഡോസ് 8 ന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കുതകുന്ന പതിപ്പാണ്. വിന്‍ഡോസ് 8 എന്റര്‍െ്രെപസ് എഡിഷനില്‍ മാത്രം ലഭ്യമായ എടുത്തു പറയേണ്ട ഫീച്ചര്‍ ആണ് 'വിന്‍ഡോസ് ടു ഗോ'. വിന്‍ഡോസിനെ എല്ലാ വ്യക്തിപരമായ ഫയലുകളോടെയും ക്രമീകരണങ്ങളോടെയും ഒരു യു. എസ്. ബി. ഡ്രൈവിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലോ ശേഖരിച്ച് മറ്റു വിന്‍ഡോസ് 8 കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

4. വിന്‍ഡോസ് ആര്‍ ടി - വിന്‍ഡോസ് ആര്‍ ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി വാങ്ങുവാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയില്ല. ഇപ്പോള്‍ എ ആര്‍ എം പ്രോസസര്‍ അടിസ്ഥാനമാക്കിയുള്ള വിന്‍ഡോസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ ഫാക്ടറി ഇന്‍സ്റ്റോള്‍ഡ് ആയാണ് വിന്‍ഡോസ് ആര്‍ ടി പുറത്തിറക്കിയിരിക്കുന്നത്. വിന്‍ഡോസ് ആര്‍ ടിയില്‍ സാധാരണ വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിനായി വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകള്‍ തന്നെ ഉപയോഗിക്കണം.

No comments:

Post a Comment